ലോകകപ്പ് ഫൈനലിൽ അർജന്റീനയുമുണ്ട്- ട്രോളല്ല!

അങ്ങനെ അർജന്റീന ഫൈനലിലെത്തി?!

അപർണ| Last Modified ശനി, 14 ജൂലൈ 2018 (08:39 IST)
ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുമുണ്ടാകും. ക്വാർട്ടർ ഫൈനലിൽ പോലും എത്താനാകാത്ത എങ്ങനെ ഫൈനലിൽ ഉണ്ടാകും എന്നല്ലേ? അർജന്റീന തന്റെ സാന്നിധ്യം അറിയിക്കുന്നത് കളിയിലൂടെ അല്ല. കളി നിയന്ത്രിച്ചാണ്.

അർജന്റീനയെ തോൽപ്പിച്ച രണ്ടു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ കളി നിയന്ത്രിക്കുന്നത് ഒരു അർജന്റീനക്കാരൻ ആകുന്നു എന്നതാണ് പ്രത്യേകത. പരിചയസമ്പന്നനായ റഫറി നെസ്റ്റർ പിറ്റാനയാണ് കലാശപ്പോരാട്ടം നിയന്ത്രിക്കുക.

നാൽപ്പത്തിമൂന്നുകാരനായ പിറ്റാനയായിരുന്നു റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മൽസരത്തിലും റഫറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :