ജര്‍മ്മനിയുടെ വമ്പന്‍ പരാജയം; ജോക്വിം ലോ രാജിവച്ചേക്കും

ജര്‍മ്മനിയുടെ വമ്പന്‍ പരാജയം; ജോക്വിം ലോ രാജിവച്ചേക്കും

  germany , coach joachim low , world cup , Russia , റഷ്യ , ലോകകപ്പ് , ജര്‍മ്മനി , ജോക്വിം ലോ , തെക്കന്‍ കൊറിയ്
മോസ്‌കോ| jibin| Last Modified വ്യാഴം, 28 ജൂണ്‍ 2018 (19:38 IST)
റഷ്യന്‍ ലോകകപ്പില്‍ വന്‍ തിരിച്ചടിയേറ്റതിന്റെ പശ്ചാത്തലത്തില്‍ ജര്‍മ്മന്‍ പരിശീലക സ്ഥാനം ജോക്വിം ലോ രാജിവച്ചേക്കും. ലോ തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

അടുത്ത യൂറോ കപ്പില്‍ പരിശീലകനാകുമോയെന്ന് പറയാറായിട്ടില്ല. നിര്‍ണായക് മത്സരത്തില്‍ തെക്കന്‍ കൊറിയ്‌ക്കെതിരെ പരാജയപ്പെടുമെന്ന് ഒരു ഘട്ടത്തിലും കരുതിയില്ലെന്നും ലോ വ്യക്തമാക്കി.

ലോകകപ്പിലെ തോല്‍‌വിക്ക് പിന്നാലെ ജര്‍മ്മന്‍ ഫുട്ബോള്‍ ഇരുണ്ടകാലത്തിലേക്ക് നീങ്ങുകയാണെന്ന വിലയിരുത്തൽ ശരിയല്ലെന്നും ലോ അഭിപ്രായപ്പെട്ടു.

2022ലെ ലോകകപ്പ് വരെ ജര്‍മന്‍ ടീമുമായി കരാറുള്ള ലോ സ്ഥാനം ഒഴിയുമെന്നാണ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :