യുറഗ്വായെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍

ഫ്രാന്‍സ്, യുറഗ്വായ്, France, World Cup, FIFA, Uruguay
മോസ്കോ| BIJU| Last Modified വെള്ളി, 6 ജൂലൈ 2018 (21:45 IST)
യുറഗ്വായെ തകര്‍ത്ത് ലോകകപ്പ് ഫുട്ബോളിന്‍റെ സെമി ഫൈനലില്‍ ഫ്രാന്‍സ് ഇടം പി‌ടിച്ചു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുറഗ്വായെ ഫ്രാന്‍സ് വീഴ്ത്തിയത്. ശക്തമായ പ്രതിരോധനിരയുണ്ടായിരുന്നെങ്കിലും ഫ്രാന്‍സിന്‍റെ ആക്രമണത്തെ തടുത്തുനിര്‍ത്താന്‍ യുറഗ്വായ്ക്ക് കഴിഞ്ഞില്ല.

മത്സരത്തിന്‍റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോളുകള്‍ നേടിയാണ് ഫ്രാന്‍സ് ലോകകപ്പിന്‍റെ ആദ്യ സെമിഫൈനലിസ്റ്റുകളായി മാറിയത്. മത്സരത്തിന്‍റെ നാല്‍പ്പതാം മിനിറ്റില്‍ റാഫേല്‍ വരാനെയും അറുപത്തിയൊന്നാം മിനിറ്റില്‍ അന്‍റോയ്ന്‍ ഗ്രീസ്മനുമാണ് ഫ്രാന്‍സിനായി ഗോള്‍വല കുലുക്കിയത്.

ആദ്യഗോള്‍ ഫ്രാന്‍സിന്‍റെ ബ്രില്യന്‍സിന് ഉദാഹരണമാണെങ്കില്‍ രണ്ടാം ഗോള്‍ യുറഗ്വായ് ഗോളി മുസ്‌ലേരയുടെ അബദ്ധമായിരുന്നു. കൈയില്‍ ഒതുക്കേണ്ടിയിരുന്ന പന്ത് ഗോളി തട്ടിത്തെറിപ്പിച്ചപ്പോള്‍ നേരെ വലയിലേക്കാണ് അത് കുതിച്ചുകയറിയത്.

ആക്രമണത്തിനൊപ്പം പ്രതിരോധവും ഫ്രാന്‍സിന് കരുത്തായപ്പോള്‍ പേരുകേട്ട യുറഗ്വായ് നിര വിയര്‍ത്തു. ലോകകപ്പില്‍ യുറഗ്വായെ ഫ്രാന്‍സ് തോല്‍പ്പിക്കുന്നത് ആദ്യമായാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :