സിപി‌ഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

WEBDUNIA| Last Modified ബുധന്‍, 12 മാര്‍ച്ച് 2014 (13:15 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സിപിഐയുടെ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. മത്സരിക്കുന്ന നാല് ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സിപിഐ. നിശ്ചയിച്ചു.

തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമും , മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ ജില്ലാ സെക്രട്ടറി സി എന്‍ ജയദേവനും , വയനാട് സത്യന്‍ മൊകേരിയുമാണ് സ്ഥാനാര്‍ത്ഥിയാകുക.

ദേശിയ അധ്യക്ഷന്‍ എസ് സുധാകര റെഡ്ഡിയും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

എംഎന്‍ സ്മാരകത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :