കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നാണ് മോഡി പുലമ്പുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആശയം കൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതെന്ന് മോഡിക്ക് അറിയുമോ എന്ന് പവാര്‍ ചോദിച്ചു. സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയെക്കുറിച്ച് മോഡിക്ക് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു.
മോഡി രാജ്യത്തിന് ആപത്താണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ മോഡിക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നും പവാര്‍ വിമര്‍ശിച്ചു.