ജയ് സമൈക്യ ആന്ധ്രയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം ‘ചെരുപ്പ്‘

ഹൈദരാബാദ്| WEBDUNIA|
PRO
തെലുങ്കാന രൂപീകരണത്തെ എതിര്‍ത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുപാര്‍ടി തങ്ങളുടെ തെരഞ്ഞെടുപ്പു ചിഹ്നമായി "ചെരുപ്പ്" പ്രഖ്യാപിച്ചു.

തങ്ങളുടെ ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ചതായി കിരണ്‍കുമാര്‍ റെഡ്ഡി പ്രഖ്യാപിച്ചു. ധരിക്കുന്നയാളുടെ ഭാരംതാങ്ങുക മാത്രമല്ല, അയാളെ സംരക്ഷിക്കുന്നതുകൊണ്ടുകൂടിയാണ് ചെരുപ്പ് ചിഹ്നമായി തെരഞ്ഞെടുത്തതെന്ന് റെഡ്ഡി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :