ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിനും ലഭിച്ചു കോടതിയുടെ നോട്ടീസ്

ലഖ്‌നൗ| WEBDUNIA| Last Modified ശനി, 18 ജനുവരി 2014 (19:25 IST)
PRO
ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചൂല് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണന്ന് കാണിച്ച് ഉത്തര്‍പ്രദേശിലെ നൈതിക് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ അലഹാബാദ് ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചത്.

മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും തിരഞ്ഞെടുപ്പു കമ്മീഷനുമാണ് ജസ്റ്റിസുമാരായ രാജീവ് ശര്‍മ, മഹേന്ദ്ര ദയാല്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.

ചൂല്‍ തെരഞ്ഞടുപ്പ്ചിഹ്നമായി തങ്ങള്‍ക്ക് നേരത്തേ അനുവദിച്ചതാണെന്ന് നൈതിക് പാര്‍ട്ടി ഹര്‍ജിയില്‍ പറയുന്നു. 2012-ലെ യുപി നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഈ ചിഹ്നത്തിലാണ് മത്സരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :