പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം

WEBDUNIA|
ദീപാവലി അഘോഷിക്കുമ്പോല്‍ ശബ്ദക്കൂടുതലുള്ള പടക്കങ്ങളുടെ വില്പനയും ഉപയോഗവും ഒഴിവാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നതിനാലാണിത്.

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത് പടക്കങ്ങള്‍ പൊട്ടിക്കരുത്.

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരം വര്‍ണ്ണപൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കണമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :