1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Husband killed wife in calicut

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കൊലപാതകം
കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെലവൂര്‍ സ്വദേശി ശോഭയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് രാഘവനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇയാളിപ്പോൾ.  
 
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കഴിഞ്ഞ കുറേക്കാലമായി മനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവന്‍. ഇതാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
 
ശോഭയുടെ നിലവിളിയെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴേക്കും ശോഭ മരിച്ചിരുന്നു. സംഭവ ശേഷം ശോഭയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത മുറിയില്‍ രാഘവന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
അടുത്ത ലേഖനം
തലയിൽ വന്ന മുഴ കൊമ്പായി മാറി; അവസാനം ഡോക്‌ടർ ചെയ്തത്