1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. crime

ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വാർത്ത
ഡൽഹി: ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികൾ മരിച്ച നിലയിൽ. ഡൽഹിയിലെ മണ്ഡാലയിലാണ് ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടികൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച പെൺകുട്ടികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചില മരുന്നുകളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.
 
ചൊവ്വാഴ്ച് ഉച്ചക്ക് രണ്ടുമണിയോടെ അമ്മയും അയൽ‌വാസികളും ചേർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിച്ച ശേഷമാണ് ഇവർ ആശുപത്രിയിലെത്തിയത് എന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച മുതൽ പെൺകുട്ടികളുടെ പിതാവിനെ കാണാനില്ല എന്നതും ദുരൂഹമാണ്. 
 
വീട്ടിൽ നടത്തിയ പരിഷോധനയിൽ ചില മരുന്നുകൾ ലഭിച്ചതിനാൽ മൃതദേഹങ്ങൾ വീണ്ടും പരിശോധന നടത്താൻ തീരുമനിച്ചു, മുതശരീരങ്ങളിൽ മുറിവുകളുടെ പാടുകൾ ഒന്നുംതന്നെ  ദൃശ്യമല്ല. വിഷം ഉള്ളിൽ ചെന്നാവാം മരണം സംഭവിച്ചത് എന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടം പൂർത്തിയായാൽ മാത്രമാണ് ഇക്കാര്യം വ്യക്തമാകു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 
About Writer
Sumeesh
അടുത്ത ലേഖനം
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അനിൽ അംബാനി; റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുലിന് അനിൽ അംബാനി അയച്ച കത്ത് പുറത്ത്