Cricket worldcup 2023: ചരിത്രം രചിച്ച് കോൺവെയുടെ അടി, ലോകചാമ്പ്യന്മാരെ തല്ലിയൊതുക്കി ന്യൂസിലൻഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (21:49 IST)
2023ലെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തല്ലിയൊതുക്കി ന്യൂസിലന്‍ഡ്.ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് കൊണ്ടാണ് തങ്ങളുടെ ലോകകപ്പ് യാത്രയ്ക്ക് ന്യൂസിലന്‍ഡ് തുടക്കമിട്ടിരിക്കുന്നത്. വിജയത്തോടെ 2019ലെ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ന്യൂസിലന്‍ഡിനായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സെന്ന വിജയലക്ഷ്യം വെറും 36.2 പന്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് മറികടന്നത്.

82 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ന്യൂസിലന്‍ഡിനെറ്റ് വിജയം. അത്ഭുതകരമായ പ്രകടനം പുറത്തെടുത്ത ഡെവോണ്‍ കോണ്‍വെ, യുവതാരം രചിന്‍ എന്നിവരുടെ വിസ്‌ഫോടനകരമായ ബാറ്റിംഗ് പ്രകടനമാണ് കിവികള്‍ക്ക് അനായാസകരമായ വിജയം സമ്മാനിച്ചത്. രണ്ടാം വികക്റ്റില്‍ 273 റണ്‍സിന്റെ അപരാചിതമായ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മത്സരത്തീല്‍ സെഞ്ചുറിയും ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്ത രചിന്‍ രവീന്ദ്രയാണ് മത്സരത്തിലെ താരം. രചിന്‍ രവീന്ദ്ര 96 പന്തില്‍ നിന്നും 123 റണ്‍സും ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 121 പന്തില്‍ നിന്നും പുറത്താകാതെ 152 റണ്‍സും സ്വന്തമാക്കി. ലോകകപ്പില്‍ ചെയ്‌സിങ്ങില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :