1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ് ലോകകപ്പ്
  4. Lockie ferguson warns indian team before semi finals

ഇന്ത്യയെ മെരുക്കും, അതിനുള്ള തന്ത്രങ്ങൾ കയ്യിലുണ്ട്: ലോക്കി ഫെർഗൂസൻ

ലോക്കി ഫെർഗൂസൻ
ഏകദിന ലോകകപ്പിന്റെ സെമിഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍. 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡ് തന്നെയായിരുന്നു ഇന്ത്യയ്ക്ക് എതിരാളികള്‍. എന്നാല്‍ സെമി ഫൈനല്‍ മത്സരത്തില്‍ അന്ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനാല്‍ തന്നെ മധുരപ്രതികാരം വീട്ടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
 
ലോകകപ്പിലെ 9 മത്സരങ്ങളിലും സമ്പൂര്‍ണ്ണമായ ആധിപത്യവുമായി വിജയിച്ച ഇന്ത്യയ്ക്ക് മുകളില്‍ വലിയ ആരാധക പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഇന്ത്യയുടെ വെല്ലുവിളിയെ നേരിടാന്‍ ന്യൂസിലന്‍ഡ് തയ്യാറാണെന്നും സെമിയില്‍ ഇന്ത്യയെ തകര്‍ക്കാന്‍ കൃത്യമായ പദ്ധതികള്‍ തങ്ങളുടെ പക്കലുണ്ടെന്നുമാണ് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ പറയുന്നത്. ഇതുവരെ ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ വിജയിച്ചിട്ടില്ല. ഈ കണക്കുകള്‍ സമ്മര്‍ദ്ദം നല്‍കുന്നുണ്ടെങ്കിലും നിലവില്‍ മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ നിരയെ പിടിച്ചുകെട്ടുക കിവികള്‍ക്ക് എളുപ്പമാവില്ല.
അടുത്ത ലേഖനം
ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ എട്ടാം സെമി, വിജയപ്രതീക്ഷയിൽ ടീം ഇന്ത്യ