സിഡ്‌നി|
JOYS JOY|
Last Updated:
വ്യാഴം, 26 മാര്‍ച്ച് 2015 (08:35 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൌണ്ടില്‍ ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിനാണ് മത്സരം ആരംഭിക്കുക.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ആദ്യ സെമിയായ ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക ആവേശകരമായ പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. രണ്ടാം സെമിക്കും ഒട്ടും ആവേശം കുറയില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
അതേസമയം, മത്സരത്തില്‍ സ്‌ലെഡ്ജിങ് ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അത് മത്സരത്തിന്റെ ഭാഗമാണെന്നും ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. മത്സരത്തിന് തന്റെ ടീം പൂര്‍ണ സജ്ജമാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു. എന്നാല്‍ വലിയ മത്സരങ്ങള്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യക്ക് അറിയാമെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ കഴിഞ്ഞദിവസം ഇതിന് മറുപടി പറഞ്ഞിരുന്നു.