അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം, പത്തിമടക്കി ഇംഗ്ലണ്ട്

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം

മുംബൈ| aparna shaji| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (08:40 IST)
അണ്ടർ 19ൽ ഇംഗ്ലണ്ടിനെ പൂട്ടി ഇന്ത്യൻ ടീം. പൃഥ്വി ഷോ, ശുബ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിയും ബോളർമാരുടെ കനത്ത പ്രഹരവുമായപ്പോൾ പത്തിമടക്കിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഇന്ത്യൻ ചുണക്കുട്ടികൾക്ക് വിജയം. 230 റൺസിനാണ് വിജയം സ്വന്തമാക്കിയത്.

ഇതോടെ, അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യയ്ക്കു 3–1 ലീഡായി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒൻപതിനു 382 റൺസ് നേടി. കഴിഞ്ഞ കളിയിൽ 138 നേടിയ ഗിൽ ഇത്തവണ 120 പന്തിൽ 160 റൺസ് കുറിച്ചു. 89 പന്തിൽ ഷോ 105 റൺസും പേരിലാക്കി. ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ 164 പന്തിൽ നേടിയത് 231 റൺസാണ്.

ഇന്ത്യൻ ബോളർമാരായ കമലേഷ് നാഗർകോടി (4–31), വിവേകാനന്ദ് തിവാരി (3–20), ശിവം മാവി (2–18) എന്നിവർ തകർത്തെറിഞ്ഞ​തോടെ ഇംഗ്ലിഷ് ഇന്നിങ്സ് 152ൽ അവസാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :