യുവരാജിന്റെ വീട്ടില്‍ എട്ടുവയസുകാരന്‍ മരിച്ച നിലയില്‍; സംഭവസമയം യുവിയും അമ്മയും എവിടെ ആയിരുന്നു ?, ദുരൂഹത തുടരുന്നു

എട്ട് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

 യുവരാജ് സിംഗ് , യുവരാജിന്റെ വീട്ടില്‍ കുട്ടി മരിച്ച നിലയില്‍ , ടീം ഇന്ത്യ
ചണ്ഡീഗഡ്| jibin| Last Updated: വെള്ളി, 22 ഏപ്രില്‍ 2016 (16:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരാജ് സിംഗിന്റെ വീട്ടില്‍ എട്ട് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവരാജ് സിംഗിന്റെ ചണ്ഡീഗഡിലെ വീട്ടിലാണ് സംഭവം. വീടിന്റെ ഗെയ്റ്റ് കുട്ടിയുടെ ദേഹത്ത് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സ്ഥലത്തെ യുവരാജിന്റെ വീട് പുതുക്കിപ്പണിയുകയായിരുന്നെന്നും പുതുതായി സ്ഥാപിച്ച ഗെയ്റ്റാണ് കുട്ടിയുടെ ദേഹത്ത് വീണതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവസമയം യുവരാജും
അമ്മയും വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു അപകടം സംഭവിച്ചത്. രണ്ടുപേരും സംഭവ സമയത്ത് ഗുരുഗ്രാമിലെ വീട്ടിലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :