ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 27 ഏപ്രില്‍ 2016 (15:52 IST)
പ്രഥമ ട്വന്റി-20 ലോകകപ്പിന്റെ ഹൈലൈറ്റായിരുന്നു ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗിന്റെ ആറ് സിക്‍സറുകള്‍. ലോകകപ്പ് ഇന്ത്യക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുവിയുടെ പ്രകടം ഇന്നും ആരാധകര്‍ മറന്നിട്ടില്ല. സോഷ്യല്‍ മീഡിയകളിലും യു ട്യൂബിലും ഇന്നും യുവിയുടെ ആറ് സിക്‍സറുകള്‍ ആഘോഷിക്കപ്പെടുന്നുണ്ട്.
തകര്‍പ്പന്‍ സിക്‍സര്‍ പ്രകടനത്തിന് വഴിവച്ചത് ഇംഗ്ലണ്ട് ഓള്‍റൌണ്ടര്‍ ആന്‍ഡ്രൂ ഫ്‌ലിന്റോഫുമായുള്ള ഉരസലാണെന്നാണ് യുവരാജ് പറയുന്നത്. പതിനേഴാം ഓവര്‍ അവസാനിക്കാറയപ്പോഴാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. താനാണെങ്കില്‍ ഈ ഓവറില്‍ രണ്ടു ഫോറുകളെങ്കിലും അടിക്കുമായിരുന്നെന്നും ഫ്ലിന്റോഫ് യുവരാജിനോട് പറഞ്ഞു. യുവരാജ് തെറിയോടുകൂടിയ ഒരു മറുപടിയും നല്‍കി. കേള്‍ക്കാത്ത ഭാവത്തില്‍ അടുത്തുകൂടിയ ഫ്ലിന്റോഫിനോട് നിങ്ങള്‍ ഞാന്‍ പറഞ്ഞത് കേട്ടെന്ന് യുവി വ്യക്തമാക്കി. ഇതോടെ കുപിതനായ ഫ് ളിന്റോഫ് പറഞ്ഞത് തന്റെ കഴുത്തു മുറിക്കുമെന്നായിരുന്നു. കൈയ്യിലെ ബാറ്റുയര്‍ത്തി അടിക്കുമെന്ന് താന്‍ മറുപടി നല്‍കിയതായും യുവി പറയുന്നു.
ഇതോടെ വാശിയായ താന്‍ ബ്രോഡിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ചില മത്സരങ്ങള്‍ അനുകൂലമായിട്ടാണ് വരാറ്. ചിലപ്പോള്‍ തിരിച്ചടിയുമുണ്ടാകും. എന്നാല്‍ ബ്രോഡ് എറിഞ്ഞ ഓവര്‍ തനിക്ക് അനുകൂലമാകുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷ് ബോളര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയെന്നും യുവരാജ് പറഞ്ഞു. സ്റ്റാര്‍ വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരം മനസ് തുറന്നത്.