എന്റെ കാലിനിട്ട് ഒരു പണി തന്നാണ് വിരമിക്കുന്നത്, ക്രിസ് വോക്‌സിന്റെ വിരമിക്കലില്‍ ചിരി പടര്‍ത്തി റിഷഭ് പന്ത്

Chris Woakes retirement, Rishab pant- chris woakes, Cricket News, England,ക്രിസ് വോക്സ്, റിഷഭ് പന്ത്- ക്രിസ് വോക്സ്, ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (15:09 IST)
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് പേസറായ ക്രിസ് വോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ തോളിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങിയ ക്രിസ് വോക്‌സിന്റെ ചിത്രങ്ങള്‍ അന്ന് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വോക്‌സിന്റെ വിരമിക്കലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


ഹാപ്പി റിട്ടയര്‍മെന്റ് വോക്‌സി.. ഫീല്‍ഡിലെ നിങ്ങളുടേത് അവിസ്മരണീയമായ പ്രകടനങ്ങളായിരുന്നു. ഒരുപാട് അച്ചടക്കമുള്ള നല്ല പുഞ്ചിരി സമ്മാനിക്കുന്ന ഒരാള്‍. ഇനി നിങ്ങളുടെ ബൗള്‍ ചെയ്യുന്ന കൈകള്‍ക്ക് അല്പം വിശ്രമം നല്‍കാം. എന്റെ കാലിനും.
വിരമിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ഒരു മാര്‍ക്ക് എന്റെ കാലില്‍ താങ്കള്‍ അവശേഷിപ്പിച്ചു. ഇനിയുള്ള മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകള്‍ പന്ത് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വോക്‌സിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിക്കവെയാണ് റിഷഭ് പന്തിന് പരിക്കേറ്റത്. പരമ്പരയില്‍ ഫീല്‍ഡിങ്ങിനിടെ ക്രിസ് വോക്‌സിനും പരിക്കേറ്റിരുന്നു. ഇത് പരാമര്‍ശിച്ചാണ് റിഷഭ് പന്തിന്റെ ആശംസകള്‍.


36 വയസുകാരനായ താരം ഇംഗ്ലണ്ടിനായി 62 ടെസ്റ്റുകളില്‍ നിന്നും 192 വിക്കറ്റും 122 ഏകദിനങ്ങളില്‍ നിന്നും 173 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ 33 മത്സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :