അനുബന്ധ വാര്‍ത്തകള്‍
- Australia vs Sri Lanka ODI World Cup Match Result: ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം
- ടി20യില്‍ കോലിയുടെ റെക്കോര്‍ഡ് മറികടന്ന് സൂസി ബേയറ്റ്സ്
- കോലി പറഞ്ഞാൽ പിന്നെ ഡൽഹിക്കാർ കേൾക്കാതിരിക്കുമോ, നവീന്‍ വേണ്ടി ആർപ്പുവിളിച്ച് ആരാധകർ
- ഷഹീന് അഫ്രീദിയെ ഇങ്ങനെ ഹൈപ്പ് നല്കി പൊക്കിവെയ്കേണ്ട കാര്യമില്ല, കടന്നാക്രമിച്ച് ശാസ്ത്രി
- ഒരു ഒളിമ്പിക്സ് സ്വർണ്ണം ഇനി നമുക്ക് സ്വപ്നം കാണാം, ലോസാഞ്ചലസ് ഒളിമ്പിക്സിൽ ടി20 ക്രിക്കറ്റുണ്ടാകും, അംഗീകാരമായി
World Cup Point Table: ആദ്യ നാലില്‍ ആരെത്തും? ഓസ്ട്രേലിയയ്ക്ക് ഇനി നിര്‍ണായകം
World Cup Point Table: ലോകകപ്പിലെ ആദ്യ ജയത്തോടെ പോയിന്റ് ടേബിളില്‍ നില മെച്ചപ്പെടുത്തി ഓസ്ട്രേലിയ. ആദ്യ രണ്ട് കളികളും തോറ്റ ഓസീസ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റുമായി ഓസ്ട്രേലിയ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ ടീമുകള്‍ക്ക് താഴെയാണ് ഓസ്ട്രേലിയ ഇപ്പോഴും.
ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന് എന്നിവരാണ് ആദ്യ നാല് സ്ഥാനത്ത്. ആറ് പോയിന്റുള്ള ഇന്ത്യക്ക് +1.821 ആണ് നെറ്റ് റണ്‍റേറ്റ്. ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ നാലില്‍ ജയിച്ചാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും നിലവിലെ സാഹചര്യത്തില്‍ സെമി ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്, ഇതില്‍ അഞ്ചില്‍ ജയിച്ചാല്‍ അവരും സെമി ഉറപ്പിക്കും. പാക്കിസ്ഥാന്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവരില്‍ ആരൊക്കെ സെമിയില്‍ എത്തുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.