‘എനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല’; റെക്കോര്‍ഡ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് കോഹ്‌ലി

‘എനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല’; റെക്കോര്‍ഡ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് കോഹ്‌ലി

virat kohli , team india , cricket , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , ഇന്ത്യന്‍ ടീം , വെസ്‌റ്റ് ഇന്‍ഡീസ്
മുംബൈ| jibin| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (15:33 IST)
ടീമിനായി എന്ത് ചെയ്യാനും തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. രാജ്യത്തിനു വേണ്ടി കളിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുതന്നെയാണ് എന്റെ ജോലി. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് വലിയ ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.

ആത്മാര്‍ത്ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ എക്‌സ്ട്രാ റണ്ണിനുവേണ്ടി ശ്രമിക്കുന്നത്. ടീമിനെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം അതിനിടയില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഒരിക്കലും പരിഗണന നല്‍കാറില്ല. ടീമുനുവേണ്ടി ഒരു എക്‌സ്ട്രാ റണ്‍ നേടുകയെന്നതാണ് പ്രധാനമാണെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി.

റെക്കോര്‍ഡുകള്‍ക്കും നാഴികക്കല്ലുകള്‍ക്കും തന്റെ ജീവിതത്തില്‍ ചെറിയ സ്ഥാനമേ ഉള്ളൂ. താന്‍ കരിയറില്‍ ഏതുവരെയെത്തി എന്ന ഓര്‍മപ്പെടുത്തല്‍ മാത്രമാണ് ഈ നേട്ടങ്ങള്‍. ടീമിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുക എന്നതിലാണ് കാര്യമെന്നും ബിസിസിഐ ടീവിക്കു നല്‍കിയ അഭിമുഖത്തിനിടയില്‍ കോഹ്‌ലി പറഞ്ഞു.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലി അതിവേഗം റണ്‍സ് കണ്ടെത്തിയത് ശ്രദ്ധേയമായിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ക്രീസില്‍ എത്തിയ അദ്ദേഹം സിംഗുളുകള്‍ ഡബിളാക്കുന്നത് ആരാധകരെ അതിശയപ്പെടുത്തിയിരിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :