കിംഗ്സ്റ്റണ്‍|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (10:05 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്
പരമ്പര
ഓസ്ട്രേലിയ തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 277 റണ്‍സ് ജയം സ്വന്തമാക്കിയാണ് ഓസിസ് പരമ്പര നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 392 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 114 റണ്‍സിനു പുറത്താകുകയായിരുന്നു. ദിനേഷ് രാംദിനാണു(29) വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട സ്കോര്‍ നേടിയത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണു കളിയിലെ കേമന്‍.
നാലാം ദിനം രണ്ടു വിക്കറ്റിനു 16 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ്
ബാറ്റിംഗ് നിര ഓസിസ് ബൌളറുമാര്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഡാരന്‍ ബ്രാവോ(11), ഡ്വോറിച്ച്(4), ഹോപ്(16), ബ്ലാക്ക്വുഡ്(0), ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ വന്നതുപോലെ തന്നെ മടങ്ങി. വിന്‍ഡീസിന്റെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണു തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. നഥാന്‍ ലിയോണ്‍, മിച്ചല്‍ ജോണ്സണ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.