അമ്പയറെ വെല്ലുവിളിച്ച ഷാക്കിബ്‌ കുടുങ്ങി, കൈച്ചൂണ്ടിയ നൂറുളും വെട്ടിലായി; ‘കൈവിട്ട കളി’കളില്‍ കുടുങ്ങി ബംഗ്ലാദേശ്‌ താരങ്ങള്‍

അമ്പയറെ വെല്ലുവിളിച്ച ഷാക്കിബ്‌ കുടുങ്ങി, കൈച്ചൂണ്ടിയ നൂറുളും വെട്ടിലായി; ‘കൈവിട്ട കളി’കളില്‍ കുടുങ്ങി ബംഗ്ലാദേശ്‌ താരങ്ങള്‍

shakib al hasan , Bangladeshi cricket  , Sree lankaa , ക്രിസ്‌ ബോര്‍ഡ്‌ , നിദാഹാസ്‌ ട്രോഫി , ഷാക്കിബ്‌ , തിസാര പെരേര , നൂറുള്‍ ഹുസൈന്‍ , ബംഗ്ലദേശ്
കൊളംബോ| jibin| Last Modified ഞായര്‍, 18 മാര്‍ച്ച് 2018 (12:45 IST)
നിദാഹാസ്‌ ട്രോഫിയില്‍ ശ്രീലങ്കക്കെതിരായ അവസാന ഓവറില്‍ ‘കൈവിട്ട കളി’ക്ക് തുടക്കമിട്ട ബംഗ്ലാദേശ്‌ നായകന്‍ ഷാക്കിബ്‌ ഉള്‍ ഹസന് പിഴ ശിക്ഷ. മാച്ച്‌ ഫീസിന്‍റെ 25 ശതമാനം പിഴ നല്‍കാനാണ് മാച്ച്‌ റഫറി ക്രിസ്‌ ബോര്‍ഡ്‌ നിര്‍ദേശിച്ചിരിക്കുന്നത്.

ഷാക്കിബിനെ കൂടാതെ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരക്കെതിരെ കൈച്ചൂണ്ടി തര്‍ക്കിച്ച സബ്‌സ്റ്റിറ്റ്യൂട്ട്‌ താരം നൂറുള്‍ ഹുസൈനും പിഴ ശിക്ഷ വിധിച്ചു. അമ്പയര്‍മാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചു ടീമിനെ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചതാണ് ബംഗ്ലാ നായകന് വിനയായത്.

ബംഗ്ലദേശ് ഇന്നിങ്സിലെ നിര്‍ണായകമായ അവസാന ഓവറില്‍ ലങ്കൻ താരം ഉഡാന തുടർച്ചയായി രണ്ടു ബൗൺസറുകളെറിഞ്ഞത് നോബോള്‍ വിളിക്കാത്തതിനെച്ചൊല്ലിയാണ്‌ ബംഗ്ലാ താരങ്ങള്‍ അമ്പയറുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്‌.

ഇത്‌ പിന്നീട്‌ ഇരു ടീമുകളും തമ്മിലുള്ള തര്‍ക്കമായി വളരുകയുമായിരുന്നു. ഇതിനിടെയാണ് ബാറ്റ്‌സ്‌മാന്മാരായ മഹ്മൂദുല്ലയും റൂബൽ ഹുസൈനെയും ഷാക്കിബ്‌ തിരിച്ചു വിളിച്ചത്.

അതേസമയം, മൽസരത്തിനിടെയുണ്ടായ വാഗ്വാദത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ചെന്ന വാർത്തകളെ ഷാക്കിബ്‌ രംഗത്തു വന്നിരുന്നു. കളിക്കാരോട് തിരിച്ചുപോരാനല്ല, കളി തുടരാനാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :