1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Wasim akram slams pakistan team

എല്ലാത്തിനും ഒരു പരിധിയുണ്ട്, ഇനിയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ലെന്ന് വസീം അക്രം

Wasim akram
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഇനിയും പിന്തുണയ്ക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഇതിഹാസ താരം വസീം അക്രം. ടി20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് വസീം അക്രമിന്റെ പ്രതികരണം. ആദ്യ രണ്ട് കളികളിലും യുഎസിനോടും ഇന്ത്യയോടും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച കാനഡയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ വിജയിച്ചെങ്കിലും സൂപ്പര്‍ 8ല്‍ കയറണമെങ്കില്‍ മറ്റുള്ള ടീമുകളുടെ കൂടി പ്രകടനങ്ങള്‍ പാകിസ്ഥാന് നിര്‍ണായകമാണ്.
 
പാകിസ്ഥാന്‍ ടീമിനെ താന്‍ ആവശ്യത്തിലധികം പിന്തുണച്ചുകഴിഞ്ഞുവെന്നും ഇനിയും അത് തുടരാനാകില്ലെന്നുമാണ് അക്രം തുറന്നടിച്ചത്. എന്താണ് ഇവിടെ നടക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന കാര്യം നിങ്ങള്‍ മറക്കരുത്. ഇപ്പോഴത്തെ പാക് ടീമിനെ മുഴുവനായും മാറ്റി പുതിയ താരങ്ങളെ ടീമിലെത്തിക്കേണ്ട സമയമായെന്നും വസീം അക്രം വ്യക്തമാക്കി.
അടുത്ത ലേഖനം
Euro 2024: പോർച്ചുഗലിന് സെക്കൻഡ് ടീമുണ്ടെങ്കിലും അവർക്കും യൂറോ നേടാം, ഇത്തവണ സാധ്യതകൾ ഈ ടീമുകൾക്ക്, പ്രവചനവുമായി ഹോസെ മൗറീന്യോ