ലെഗ് സൈഡിൽ കളിക്കാനെ പന്തിനറിയു, ദുബെ സ്പിന്നറെ കിട്ടിയാലെ കളിക്കു, സഞ്ജു ടീമിൽ ഇല്ലാത്തത് ഞെട്ടിച്ചുവെന്ന് അക്രം

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (19:44 IST)
ടി20 ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളിലും മലയാളി താരമായ സഞ്ജു സാംസണിന് അവസരം ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിച്ചെങ്കിലും ലോകകപ്പ് പ്ലേയിങ് ഇലവനില്‍ നിന്നും സഞ്ജു തഴയപ്പെടുകയായിരുന്നു. ഐപിഎല്ലില്‍ സഞ്ജു തകര്‍ത്ത് കളിച്ചിരുന്ന മൂന്നാം നമ്പര്‍ സ്ഥാനത്ത് റിഷഭ് പന്താണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഇപ്പോഴിതാ സഞ്ജു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ ഇരിക്കുന്നത് സര്‍പ്രൈസാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാക് ഇതിഹാസ താരമായ വസീം അക്രം.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കമന്ററിക്കിടെയാണ് സഞ്ജുവിനായി അക്രം രംഗത്ത് വന്നത്. പേസിനെതിരെയും സ്പിന്നിനെതിരെയും ഒരുപോലെ കളിക്കാന്‍ കഴിവുള്ള ബാറ്ററാണ് സഞ്ജു. എന്നിട്ടും അദ്ദേഹം അവസരം ലഭിക്കാതെ ബെഞ്ചിലിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. ശിവം ദുബെ,റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് പകരമായി സഞ്ജുവിനെയാകും ഞാന്‍ കളിപ്പിക്കുക. കാരണം ഒരു ബാറ്റര്‍ എന്ന നിലയില്‍ രണ്ടുപേരേക്കാള്‍ മികവുള്ള താരമാണ് സഞ്ജു. സ്പിന്നര്‍മാര്‍ക്കെതിരെ മാത്രമെ ദുബെയ്ക്ക് കളിക്കാനാകു. റിഷഭ് പന്തിന് ലെഗ് സൈഡില്‍ മാത്രമാണ് മേധാവിത്വമുള്ളത്. സഞ്ജു പക്ഷേ അങ്ങനെയല്ല. അക്രം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :