പന്തിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ‘ധോണി’യോ?; സത്യമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം

 vvs laxman , rishabh pant , ms dhoni , team india , cricket , ധോണി , പന്ത് , കോഹ്‌ലി , ഇന്ത്യന്‍ ടീം
ഹൈദരാബാദ്| മെര്‍ലിന്‍ സാമുവല്‍| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (17:01 IST)
അവസരങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും ഋഷഭ് പന്ത് നിരാശപ്പെടുത്തുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ട്വന്റി-20യിലും യുവതാരം പരാജയപ്പെട്ടതോടെ വിമര്‍ശനം അതിരുകള്‍ താണ്ടുകയാണ്.


ബാറ്റിംഗ് ഓര്‍ഡറിന്റെ നട്ടെല്ലായ നാലാം നമ്പര്‍ പന്തിന് പാകമല്ലെന്നാണ് മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെ നാലാം നമ്പർ ബാറ്റിംഗ് പൊസിഷനില്‍ പന്തിന് ശോഭിക്കാന്‍ കഴിയില്ലെന്ന് മുൻ ഇന്ത്യൻ താരം വിവി എസ് ലക്ഷ്മൺ തുറന്നടിച്ചു.

“പന്തിന്റെ ശൈലി നാലാം സ്ഥാനത്തിന് യോജിച്ചതല്ല. ആ സ്ഥാനത്ത് കളിക്കാനുള്ള സാങ്കേതിക തികവില്ല എന്നതാണ് സത്യം. ഫോം വീണ്ടെടുക്കാന്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറണം. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ പിന്‍‌ഗാമിയെന്ന ലേബല്‍ യുവതാരത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്”


“നാലാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയോ അല്ലെങ്കില്‍ ശ്രേയസ് അയ്യരോ വരുന്നത് ഉചിതമായിരിക്കും. വാലറ്റത്ത് ഇറങ്ങുന്നത് ആക്രമിച്ച് കളിക്കാന്‍ പന്തിനെ പ്രേരിപ്പിക്കും. പന്തിന്റെ ബാറ്റിങ് ശൈലിയുടെ പ്രധാന പ്രത്യേകത അദ്ദേഹം ആക്രമണോത്സുകമായ ഷോട്ടുകൾ കളിക്കുന്നു എന്നതാണ്. എന്നാല്‍, നാലാം നമ്പറില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ താരത്തിനാകുന്നില്ല”

ഒഴുക്കോടെ കളിക്കുന്നതാണ് പന്തിന്റെ സ്വാഭാവിക ശൈലി. എന്നാൽ പെട്ടെന്നു ശൈലി മാറ്റാൻ ശ്രമിച്ചതോടെ അതേ ഫലം ഇവടെ ലഭിക്കുന്നില്ല. കഴിഞ്ഞ മൽസരത്തില്‍ സ്ട്രൈക്ക് റൊട്ടേറ്റു ചെയ്തു കളിക്കാന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷൻ ഒരിക്കൽക്കൂടി പരാജയമായി തീര്‍ന്നെന്നും ലക്ഷ്മൺ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :