ഹൈദരാബാദ്|
Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (20:49 IST)
2019 ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഫേവറൈറ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം വിവി എസ് ലക്ഷ്മണ്‍.
മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ഈ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. മത്സരങ്ങള്‍ സ്വന്തം നാട്ടില്‍ നടക്കുന്നതാണ് ഇംഗ്ലീഷ് ടീമിന് നേട്ടമാകുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ലോകകപ്പ് നേടുമോ എന്ന കാര്യത്തില്‍ ലക്ഷ്മണ്‍ വ്യക്തത നല്‍കിയില്ല. ടീമിലെ എല്ലാ താരങ്ങളും മാനസികമായും കായികപരമായും മെച്ചപ്പെടണം. ലോകകപ്പ് പോലെയുള്ള ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റുകള്‍ അടുത്തെത്തുമ്പോള്‍ ഫോമിലേക്ക് ഉയരേണ്ടത് പ്രധാനമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ ടീമിലെ എല്ലാവരും അവരുടേതായ പങ്കുവഹിച്ചു. ബോളിംഗും ബറ്റിംഗും ഒരുപോലെ തിളങ്ങുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.