'ദേ അവന്‍ ഇങ്ങനെയാണ് ആ ക്യാച്ചെടുത്തത്'; ഔട്ടായതു കാണിച്ചുകൊടുത്ത് ജഡേജ, കോലിക്ക് അത്ര പിടിച്ചില്ല (വീഡിയോ)

ഫിലിപ്‌സിന്റെ ഉഗ്രന്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്

Virat Kohli and Ravindra Jadeja
രേണുക വേണു| Last Modified തിങ്കള്‍, 3 മാര്‍ച്ച് 2025 (11:22 IST)
Virat Kohli and Ravindra Jadeja

ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലി പുറത്തായത് ഗ്ലെന്‍ ഫിലിപ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ്. കോലിയുടെ വേഗതയേറിയ ഷോട്ട് ബാക്ക് വാഡ് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫിലിപ്‌സ് ഗംഭീര ഡൈവിങ്ങിലൂടെയാണ് പറന്നെടുത്തത്. ഫിലിപ്‌സിന്റെ ക്യാച്ച് കണ്ട് കോലി പോലും ഏതാനും സെക്കന്റ് തരിച്ചുനിന്നു പോയി. അല്‍പ്പനേരം ഫിലിപ്‌സിനെ നോക്കിനിന്ന ശേഷമാണ് കോലി ക്രീസ് വിട്ടത്.
ഫിലിപ്‌സിന്റെ ഉഗ്രന്‍ ക്യാച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതോടൊപ്പം ഫിലിപ്‌സ് എങ്ങനെയാണ് ആ ക്യാച്ചെടുത്തതെന്ന് ഡ്രസിങ് റൂമില്‍ ഇരുന്ന് രവീന്ദ്ര ജഡേജ വിരാട് കോലിക്ക് പറഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എങ്ങനെയാണ് പുറത്തായതെന്നു കോലിക്ക് ജഡേജ ആക്ഷന്‍ സഹിതമാണ് വിശദീകരിച്ചു കൊടുക്കുന്നത്. കോലിയും ക്യാച്ചിനെ കുറിച്ച് ജഡേജയോടു സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.
ഔട്ടായതിന്റെ വിഷമത്തില്‍ ഇരിക്കുന്ന കോലിയെ വീണ്ടും അത് ഓര്‍മപ്പെടുത്തി കൂടുതല്‍ വിഷമിപ്പിക്കാനാണോ ജഡേജ നോക്കുന്നതെന്ന് ആരാധകര്‍ ട്രോളുന്നു. 14 പന്തില്‍ രണ്ട് ഫോറുകളുടെ അകമ്പടിയോടെ 11 റണ്‍സെടുത്താണ് കോലി പുറത്തായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :