ന്യൂഡൽഹി|
jibin|
Last Modified ഞായര്‍, 8 ജനുവരി 2017 (14:13 IST)
ടെസ്‌റ്റ് ക്രിക്കറ്റില്‍ കാലുറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവത്തില്‍ നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യമുണ്ടായതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2014 ഡിസംബറിൽ അഡ്ലെയ്‌ഡ് ടെസ്‌റ്റിന് മുമ്പാണ് ആ സംഭവമുണ്ടായത്. ധോണി ടെസ്‌റ്റില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ എന്നോട് ക്യാപ്‌റ്റനാകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.
ഒട്ടും പ്രതീക്ഷിക്കാത്തതും ആശ്ചര്യപ്പെടുത്തുന്നതുമായ തീരുമാനമായിരുന്നു ടെസ്‌റ്റ് നായസ്ഥാനം ഏറ്റെടുക്കുക എന്നത്. സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് ടെസ്‌റ്റില്‍ മികവ് പുലര്‍ത്താന്‍ പിന്നീട് സാധിച്ചു. ഇന്ത്യന്‍ ടീമിനെ മൂന്ന് ഫോര്‍മാറ്റിലും നയിക്കാനുള്ള തയാറെടുപ്പുകള്‍ സ്വീകരിച്ചു കഴിഞ്ഞു. നിയന്ത്രിത ഓവർ ക്രിക്കറ്റിലെ അനുഭവസമ്പത്ത് നായകസ്‌ഥാനത്ത് തനിക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.
വരുകാലങ്ങളിൽ കൂടുതല്‍ മികവ് പുറത്തെടുക്കും. കളിക്കളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെകുറിച്ച് ധോണി പറഞ്ഞു തന്നിട്ടുണ്ട്. സാഹര്യങ്ങളെ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് ഇപ്പോൾ തനിക്കറിയാം. ഏകദിന–ട്വന്റി 20 നായകസ്‌ഥാനം
അത്ഭുതമുളവാക്കുന്നതല്ലെന്നും ബിസിസിഐ ടിവിക്കു നൽകിയ അഭിമുഖത്തില്‍ കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.