എന്തുകൊണ്ട് ഹാർദ്ദിക് പാണ്ഡ്യ ടെസ്റ്റ് ടീമിലില്ല, കാരണം വ്യക്തമാക്കി വിരാട് കോലി

അഭിറാം മനോഹർ| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (14:37 IST)
ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ഒരുപോലെ തിളങ്ങിയ താരമാണ് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ടെസ്റ്റ് പരമ്പരയ്‌ക്കുള്ള അവസാന ഒരുക്കത്തിലാണ് നിലവിൽ ഇന്ത്യൻ ടീം. എന്നാൽ പരിമിത ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന ഹാർദ്ദിക്കിനെ എന്തുകൊണ്ട് ടെസ്റ്റിൽ കളിപ്പിക്കുന്നില്ല എന്ന ചോദ്യമാണ് ആരാധകർക്കുള്ളത്.

പന്തെറിയാൻ സാധിക്കാത്തതാണ് ഹാർദ്ദിക്കിനെ ടെസ്റ്റ് ടീമിൽ പരിഗണിക്കാതിരിക്കാനുള്ള കാരണമെന്നാണ് ഇന്ത്യൻ നായകൻ വിരാട് കോലി പറയുന്നത്. ടെസ്റ്റ് വ്യത്യസ്‌തമായ മത്സരമാണ്. ബൗളിങ് കൂടി ചെയ്യുന്ന ഹാർദ്ദിക്കിനെയാണ് ടീമിന് ആവശ്യം. ഹാർദ്ദിക്കിന്റെ ഓൾറൗണ്ട് മികവ് ടീമിന് കൂടുതൽ സന്തുലനം നൽകും.

പഴയപോലെ ഓൾറൗണ്ട് മികവ് പ്രദർശിപ്പിക്കുന്ന ഹാർദ്ദിക്കിനെയാണ് ടീമിനാവശ്യം.പരിമിത ഓവർ ക്രിക്കറ്റിൽ തന്നെ ആറാം ബൗളറുടെ അഭാവം ടീമിനെ ബാധിച്ചെങ്കിലും ഹാർദ്ദിക് പന്തെറിഞ്ഞിരുന്നില്ല. നിലവിൽ ഇന്ത്യൻ നിരയിൽ ബോൾ ചെയ്യുന്ന ബാറ്റ്സ്മാന്മാർ ഇല്ല. പരിക്കേറ്റ രവീന്ദ്ര ജഡേജ ആദ്യമത്സരത്തിൽ കളിക്കില്ല എന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :