മോശം ഫോമിനിടയിലും സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി തരിപ്പണമാക്കി കോലി; പുതിയ നേട്ടം

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (18:19 IST)

ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്നതിനിടെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റണ്‍സ് മല താണ്ടുന്നതില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടി കോലി മറികടന്നു. രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും വേഗം 23,000 റണ്‍സ് പിന്നിട്ട താരമെന്ന റെക്കോര്‍ഡാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് കോലി തന്റെ പേരില്‍ കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ 23,000 റണ്‍സ് നാഴികക്കല്ലു പിന്നിടുന്ന ഏഴാമത്തെ താരം കൂടിയാണ് കോലി.

വെറും 490 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 23,000 റണ്‍സ് നേടിയത്. സച്ചിന്‍ 23,000 റണ്‍സ് മറികടന്നത് 522 ഇന്നിങ്‌സുകള്‍ കളിച്ചതിനു ശേഷമാണ്. സച്ചിനേക്കാള്‍ 32 ഇന്നിങ്‌സുകള്‍ കുറവാണ് 23,000 റണ്‍സിലെത്താന്‍ കോലി കളിച്ചത്. 544 ഇന്നിങ്‌സില്‍ നിന്ന് 23,000 റണ്‍സ് നേടിയ റിക്കി പോണ്ടിങ് ആണ് പട്ടികയില്‍ മൂന്നാമത്. ജാക്വസ് കാലിസ് (551 ഇന്നിങ്‌സ്), കുമാര്‍ സംഗക്കാര (568 ഇന്നിങ്‌സ്), രാഹുല്‍ ദ്രാവിഡ് (576 ഇന്നിങ്‌സ്), മഹേള ജയവര്‍ധനെ (645 ഇന്നിങ്‌സ്) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :