അനുബന്ധ വാര്‍ത്തകള്‍
- "ദേശീയ ടീമിൽ എത്തിയപ്പോൾ മഗ്രാത്തിൽ നിന്നും കിട്ടിയത് ഒരു ഉപദേശം മാത്രം" സച്ചിനെ തോണ്ടാൻ നിൽക്കരുത്
- സച്ചിൻ പറയുന്നു: എക്കാലത്തേയും മികച്ച ഓൾറൗണ്ടർമാർ ഇവർ
- വാതിലുകൾ എനിയ്ക്കുമുന്നിൽ അടഞ്ഞ് കിടക്കുകയായിരുന്നു, ഇന്ത്യയ്ക്കായി അധികനാൾ കളിയ്ക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു
- ഇഷ്ട താരങ്ങളെ വെളിപ്പെടുത്തി വാർണറും വില്യംസണും, രണ്ട് പേരുടെയും ഇഷ്ടതാരങ്ങളിൽ ഇടം നേടിയത് ഈ ഇന്ത്യൻ താരം
- ലോക കപ്പ് നേടിയ ടീം പിന്നീട് ഒരുമിച്ച് കളിക്കാതിരിക്കാന്‍ അണിയറയിൽ നടന്നത് വമ്പൻ കളി; ധോണിയുടെ പങ്കെന്ത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചു, പാക് താരം ഉമർ അക്‌മലിന് മൂന്ന് വർഷം വിലക്ക്
വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനെ തുടർന്ന് പാക് താരം ഉമർ അക്‌മലിനെ ക്രിക്കറ്റിൽ നിന്നും മൂന്ന് വർഷത്തേക്ക് വിലക്കേർപ്പെടുത്തി.30 കാരനായ അക്‌മലിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലുമായാണ് പാക് ക്രിക്കറ്റ് ബോർഡ് അച്ചടക്ക സമിതി വിലക്കിയത്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാർ സമീപിച്ച വിവരം മറച്ചുവെച്ചതിനാണ് വിലക്ക്. ആരോപണം ഉയർന്നതിന് പിന്നാലെ ഫെബ്രുവരി 20ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്നതിൽ നിന്നും താരത്തെ വിലക്കിയിരുന്നു.മാർച്ച് 31ന് മുൻപ് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകേണ്ടി ഇരുന്നിട്ടും അതിന് തയ്യാറാകാതിരുന്നതോടെയാണ് വിഷയം അച്ചടക്ക സമിതിയിലെത്തിയത്.