'ഇത് ഞങ്ങളുടെ മണ്ണാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്‍പ് യുഎഇ നായകന്‍

ഇന്ത്യക്കെതിരായ മത്സരം മാത്രം വലിയ മത്സരമായി ഞങ്ങളെടുക്കുന്നില്ല

UAE Captain about India, Asia Cup 2025
രേണുക വേണു| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (15:55 IST)
Suryakumar Yadav

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യക്ക് എതിരാളികള്‍. ഇന്ത്യയെ നേരിടാന്‍ പൂര്‍ണ സജ്ജരാണ് തങ്ങളെന്ന് യുഎഇ നായകന്‍ മുഹമ്മദ് വസീം പറഞ്ഞു.

ഇന്ത്യക്കെതിരായ മത്സരം മാത്രം വലിയ മത്സരമായി ഞങ്ങളെടുക്കുന്നില്ല. കാരണം നമുക്ക് മുന്‍പിലുള്ള എല്ലാ ടീമുകളും വലുതാണ്. അതുകൊണ്ട് എല്ലാ മത്സരങ്ങളും ഒരുപോലെ കാണും. ഈ ചൂടില്‍ ഞങ്ങള്‍ കടുത്ത പരിശീലനം നടത്തിയിട്ടുണ്ട്. ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ നായകന്‍ പറഞ്ഞു.

' ഏതെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്കായി ഞങ്ങള്‍ പ്രത്യേക പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. ഇന്ത്യയിലെ 6-7 ബാറ്റര്‍മാര്‍ക്കായി ഒരു പ്ലാനാണ് ഞങ്ങള്‍ക്കുള്ളത്. അവരുടെ വിക്കറ്റ് ടേക്കര്‍ ബൗളര്‍മാരെ ശ്രദ്ധയോടെ ഞങ്ങള്‍ നേരിടും. ഞങ്ങള്‍ ഇവിടെ ഒരുപാട് കളിച്ചിട്ടുണ്ട്. ശരിയാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ കളിച്ച് പരിചയമുള്ളവരാണ്. പക്ഷേ ഇത് ഞങ്ങളുടെ മണ്ണാണ്. അതുകൊണ്ട് ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും,' മുഹമ്മദ് വസീം കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :