ICC Test Ranking: റൂട്ടിനെ മറികടന്ന് ബ്രൂക്ക് ഒന്നാമത്; ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാര്‍

ഒന്നാം സ്ഥാനത്തായിരുന്ന ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ICC Test Ranking, Test Ranking Harry Brook 1st, Harry Brook Test Ranking, Joe Root Test Ranking
രേണുക വേണു| Last Modified ബുധന്‍, 9 ജൂലൈ 2025 (14:55 IST)
Joe Root and Harry Brook

ICC Test Ranking: ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് ഒന്നാമത്. ഇംഗ്ലണ്ടിന്റെ തന്നെ ജോ റൂട്ടിനെ മറികടന്നാണ് ബ്രൂക്കിന്റെ നേട്ടം. 886 റേറ്റിങ്ങാണ് ബ്രൂക്കിനുള്ളത്.

ഒന്നാം സ്ഥാനത്തായിരുന്ന ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ ആണ് മൂന്നാമത്.

ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാര്‍. യശസ്വി ജയ്‌സ്വാള്‍ 858 റേറ്റിങ്ങുമായി നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി. റിഷഭ് പന്ത് എട്ടാം സ്ഥാനത്ത്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ജസ്പ്രിത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ രണ്ടാം സ്ഥാനത്ത്. ബുംറയല്ലാതെ ആദ്യ പത്തില്‍ വേറെ ഇന്ത്യന്‍ ബൗളര്‍മാര്‍ ആരുമില്ല. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :