ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 3 ഡിസംബര്‍ 2015 (10:30 IST)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ
ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ഒരിക്കലും തോല്‍ക്കാത്ത ഫിറോസ്ഷാ കോട്‌ലയിലെ പിച്ചിലാണ് ഇന്ന് ഇന്ത്യ -
ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്നത്.
സ്പിന്നര്‍ അമിത് മിശ്രയ്ക്ക് പകരം മീഡിയം പേസര്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ട് ടെസ്റ്റ് ജയിച്ച് ഇന്ത്യ
പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റിലും നാഗ്‌പൂരില്‍ നടന്ന മൂന്നാം ടെസ്റ്റിലമാണ് ഇന്ത്യ വിജയിച്ചത്. ബംഗളൂരുവില്‍ നടന്ന മഴ കവര്‍ന്ന രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് കോലിക്ക് ടോസ് ലഭിക്കുന്നത്.