ചഹലിനെ ഒഴിവാക്കാന്‍ കാരണമുണ്ട്, യുഎഇയില്‍ ലക്ഷ്യം മറ്റൊന്ന്; വെളിപ്പെടുത്തി സെലക്ഷന്‍ കമ്മിറ്റി

രേണുക വേണു| Last Modified വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (10:32 IST)

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് സെലക്ഷന്‍ കമ്മിറ്റി. യുഎഇയില്‍ കൂടുതല്‍ വേഗതയില്‍ പന്തെറിയുന്ന സ്പിന്നര്‍മാരെയാണ് ആവശ്യമെന്നും അതുകൊണ്ടാണ് രവിചന്ദ്രന്‍ അശ്വിന്‍, രാഹുല്‍ ചഹര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. വരുണ്‍ ചക്രവര്‍ത്തി അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പന്തെറിയാല്‍ കെല്‍പ്പുള്ള ബൗളറാണെന്നും ചേതന്‍ ശര്‍മ പറഞ്ഞു. യുഎഇയിലെ പിച്ച് സ്പിന്നിന് കൂടുതല്‍ അനുകൂലമായിരിക്കുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :