ഇതെന്തൊരു നിര്‍ഭാഗ്യം ! ബൗള്‍ഡ് ആകുന്നത് നോക്കി നിന്ന് ഡി കോക്ക്; നിരാശയോടെ മടക്കം (വീഡിയോ)

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (19:44 IST)

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ തന്റെ വിക്കറ്റ് നഷ്ടമായതുകണ്ട് തലയില്‍ കൈവച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് ഡി കോക്കിന് നിര്‍ഭാഗ്യകരമായ രീതിയില്‍ വിക്കറ്റ് നഷ്ടമായത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് നീങ്ങി ഹെയ്‌സല്‍വുഡിന്റെ പന്ത് കളിക്കാനാണ് ഡി കോക്ക് ശ്രമിച്ചത്. എന്നാല്‍, ഷോട്ട് കാലിലെ പാഡില്‍ തട്ടി ഉയരുകയും സ്റ്റംപിലേക്ക് താഴുകയും ചെയ്തു. പന്ത് എവിടെ പോയെന്ന് ഡി കോക്കിനും മനസിലായില്ല. അല്‍പ്പം ഉയര്‍ന്ന പന്ത് പിന്നീട് സ്റ്റംപിലേക്കാണ് പതിച്ചത്. ക്രീസിനു പുറത്തു നില്‍ക്കുകയായിരുന്ന ഡി കോക്കിന് സ്റ്റംപ്‌സിലേക്ക് വരികയായിരുന്ന പന്ത് തടയാന്‍ സാധിച്ചില്ല. വിക്കറ്റ് നഷ്ടമാകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ ഡി കോക്കിന് സാധിച്ചുള്ളൂ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :