പാക്കിസ്ഥാന്‍ ശക്തര്‍, അവര്‍ക്ക് മികച്ച കളിക്കാരുണ്ട്, പക്ഷേ...; ജീവന്‍മരണ പോരാട്ടത്തിനു മുന്‍പ് കോലിയുടെ പ്രതികരണം

രേണുക വേണു| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (16:05 IST)

ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഏറ്റവും നല്ല രീതിയില്‍ പോരാടുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാക്കിസ്ഥാന്‍ ടീം ശക്തരാണെന്നും ഏറ്റവും മികച്ച രീതിയില്‍ അവര്‍ക്കെതിരെ പോരാടുകയാണ് വേണ്ടതെന്നും കോലി പറഞ്ഞു.

'പാക്കിസ്ഥാന്‍ ശക്തരാണ്. എപ്പോഴും പാക്കിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഏറ്റവും ബെസ്റ്റ് ക്രിക്കറ്റ് തന്നെ കളിക്കേണ്ടിവരും. മത്സരത്തിന്റെ ഗതി എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ കെല്‍പ്പുള്ള താരങ്ങള്‍ അവര്‍ക്കുണ്ട്. ഞങ്ങളിലെ ഏറ്റവും ബെസ്റ്റ് തന്നെ അവര്‍ക്കെതിരെ പുറത്തെടുക്കേണ്ടിവരും,' കോലി പറഞ്ഞു.

ഞായറാഴ്ച (നാളെ) രാത്രി 7.30 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :