അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: ഗില്ലും പന്തും ഇനി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കണ്ട; ട്വന്റി 20 സ്ഥിരം ഓപ്പണര്‍ സഞ്ജു
- South Africa vs India, 1st T20: ടെസ്റ്റില്‍ എലികളായെങ്കിലും ട്വന്റി 20 യിലെ പുലികള്‍ ഞങ്ങള്‍ തന്നെ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
- Sanju Samson: ട്വന്റി 20 യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരന്; സൂപ്പര്മാന് സഞ്ജു !
- Sanju Samson: 'മോനേ സഞ്ജു അടിച്ചു കേറി വാ'; ദക്ഷിണാഫ്രിക്കയ്ക്കെതിരെ അര്‍ധ സെഞ്ചുറി
- ഒരു പന്തല്ലെ ആ വരുന്നത്, വഴി മാറികൊടുത്തേക്കാം, സോഷ്യല്‍ മീഡിയയില്‍ ട്രോളേറ്റ് വാങ്ങി കെ എല്‍ രാഹുലിന്റെ പുറത്താകല്‍
'എന്തൊക്കെ സംഭവിച്ചാലും അടുത്ത ഏഴ് കളി നീ ഓപ്പണ്‍ ചെയ്യാന്‍ പോകുന്നു'; ദുലീപ് ട്രോഫിക്കിടെ സൂര്യ സഞ്ജുവിന് ഉറപ്പ് നല്‍കി (വീഡിയോ)
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തുടങ്ങും മുന്‍പ് തന്നെ സഞ്ജുവിന്റെ റോളിനെ കുറിച്ച് സൂര്യകുമാര്‍ യാദവിനു വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു
Suryakumar Yadav and Sanju Samson
ട്വന്റി 20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഹൈദരബാദില്‍ വെച്ചാണ് സഞ്ജുവിന്റെ ആദ്യ സെഞ്ചുറി. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു ഇന്ത്യക്കായി മൂന്നക്കം കണ്ടു. ഈ രണ്ട് സെഞ്ചുറികള്‍ക്കും പിന്നില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ വിലമതിക്കാനാവാത്ത പിന്തുണയുണ്ടെന്ന് പറയുകയാണ് സഞ്ജു സാംസണ്‍. സൂര്യ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കാനാണ് ശ്രമിച്ചതെന്നും സഞ്ജു പറയുന്നു.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര തുടങ്ങും മുന്‍പ് തന്നെ സഞ്ജുവിന്റെ റോളിനെ കുറിച്ച് സൂര്യകുമാര്‍ യാദവിനു വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നു. ദുലീപ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് സൂര്യ തന്റെ അടുത്ത് വന്ന് ട്വന്റി 20 യില്‍ ഓപ്പണറാകാന്‍ തുടര്‍ച്ചയായി അവസരം നല്‍കുമെന്ന് പറഞ്ഞതെന്ന് സഞ്ജു വെളിപ്പെടുത്തി.
' ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരം നടക്കുന്നതിനിടെ സൂര്യ എന്റെ അടുത്തുവന്ന് പറഞ്ഞു 'ഇന്ത്യക്കായി അടുത്ത ഏഴ് ട്വന്റി 20 മത്സരങ്ങളില്‍ നീയാണ് ഓപ്പണ്‍ ചെയ്യാന്‍ പോകുന്നത്. എന്തൊക്കെ ഉണ്ടായാലും ഞാന്‍ നിന്നെ പിന്തുണയ്ക്കും. ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയിലും നീയായിരിക്കും ഓപ്പണര്‍,' എന്ന്. സൂര്യയാണ് എനിക്ക് ഇക്കാര്യത്തില്‍ വ്യക്തതയും ഉറപ്പും നല്‍കിയത്. അത് ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നു,' സഞ്ജു പറഞ്ഞു.Suryakumar yadav you won hearts of millions of fans today
— sanju parag jaiswal fan (@Tsksanjay1) November 8, 2024
Surya kumar yadav gives clarity to sanju samson that you are opening in all 7 matches for india playing bangladesh and south africa#indiavssouthafrica #INDvSA #sanju_samson #SuryakumarYadav pic.twitter.com/4aorZpnbut