അനുബന്ധ വാര്‍ത്തകള്‍
- ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം ഒക്ടോബര്‍ പത്തിനു മുന്‍പ്
- ആശങ്കയായി ഭുവനേശ്വര്‍ കുമാര്‍; പകരം മൂന്ന് പേസര്‍മാര്‍ പരിഗണനയില്‍, അവസരം കാത്ത് മുഹമ്മദ് സിറാജും
- രോഹിത് ശര്‍മ ഇന്ത്യന്‍ ടി 20 ടീം ക്യാപ്റ്റനാകണം: സുനില്‍ ഗവാസ്കര്‍
- സുര്യകുമാറിന്റെയും ഇഷാന്റെയും പ്രകടനത്തില്‍ നിരാശപ്പെട്ട് ഇന്ത്യന്‍ സെലക്ടര്‍മാര്‍; മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പരിഗണനയില്‍, കൂട്ടത്തില്‍ സഞ്ജുവും
- സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളിക്കുമോ? അപ്രതീക്ഷിത പ്രഖ്യാപനം കാത്ത് ആരാധകര്‍
അവസാന അഞ്ച് ഐപിഎല്‍ ഇന്നിങ്‌സുകളില്‍ രണ്ടക്കം കണ്ടിട്ടില്ല; സൂര്യകുമാര്‍ യാദവിന് കാര്യങ്ങള്‍ ദുഷ്‌കരം
ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ മധ്യനിര ബാറ്റ്‌സ്മാനായി ഇടംപിടിച്ച സൂര്യകുമാര്‍ യാദവിന്റെ തുടര്‍ച്ചയായ മോശം ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കയാകുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യകുമാറിനെയല്ല കഴിഞ്ഞ ഏതാനും ഇന്നിങ്‌സുകളായി കാണുന്നത്. ബൗളര്‍മാര്‍ക്ക് മുന്നില്‍ സൂര്യകുമാര്‍ ഏറെ സമ്മര്‍ദത്തിലാണ്. കഴിഞ്ഞ അഞ്ച് ഐപിഎല്‍ ഇന്നിങ്‌സുകളില്‍ സൂര്യകുമാറിന് രണ്ടക്കം കാണാന്‍ സാധിച്ചിട്ടില്ല. 3, 3, 5, 8, 0 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്‌സുകളിലെ സൂര്യകുമാറിന്റെ വ്യക്തിഗത സ്‌കോര്‍. ഇത് എല്ലാ അര്‍ത്ഥത്തിലും ആശങ്കപ്പെടുത്തുന്നതാണ്.
ഐപിഎല്‍ പുരോഗമിക്കുന്ന യുഎഇയില്‍ തന്നെയാണ് ടി 20 ലോകകപ്പ് നടക്കാനിരിക്കുന്നത്. യുഎഇയിലെ സാഹചര്യങ്ങളോട് എത്രയും പെട്ടെന്ന് പൊരുത്തപ്പെട്ടില്ലെങ്കില്‍ സൂര്യകുമാറിന്റെ കരിയറിനു അത് തിരിച്ചടിയാകും. സൂര്യകുമാര്‍ മോശം ഫോം തുടര്‍ന്നാല്‍ ടി 20 സ്‌ക്വാഡിലേക്ക് മധ്യനിര ബാറ്റ്‌സ്മാനായി മറ്റൊരു താരത്തെ പരിഗണിക്കേണ്ടിവരുമെന്ന നിലപാടിലാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍. ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രേയസ് അയ്യരാണ് നിലവില്‍ പരിഗണനയില്‍. സ്റ്റാന്‍ഡ്‌ബൈ താരങ്ങളുടെ പട്ടികയിലുള്ള ശ്രേയസിനെ 15 അംഗ സ്‌ക്വാഡിലേക്ക് മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായി.