പുലിവാല് പിടിച്ച് ബിസിസിഐ; ടസ്കേഴ്സിന് 550കോടി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

പുലിവാല് പിടിച്ച് ബിസിസിഐ; ടസ്കേഴ്സിന് 550കോടി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

  IPL , supreme court , BCCI , cricket , 550 crore , Kochi tuskers , ഇന്ത്യൻ പ്രീമിയർ ലീഗ് , ഐ പി എല്‍ , കൊച്ചിൻ ടസ്കേഴ്സ് , ബിസിസിഐ , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 15 മാര്‍ച്ച് 2018 (14:28 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎല്‍) നിന്നു പുറത്താക്കപ്പെട്ട കൊച്ചിൻ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകിയില്ലെങ്കില്‍ 18 ശതമാനം വാർഷിക പിഴയും ചേര്‍ത്ത് 850 കോടിയോളം നൽകണം.

ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവ് ശരിവച്ചാണു സുപ്രീംകോടതി വിധി.

കരാർ ലംഘനം ആരോപിച്ച് 2011ലാണു കൊച്ചി ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കിയത്. ഇതിനെതിരെയാണ് ടീം ഉടമളായ റെങ്ദേവു കര്‍സോര്‍ഷ്യവും 2015ൽ
ആര്‍ബിട്രേഷൻ കോടതിയെ സമീപിച്ച് അനുകൂലമായ വിധി സ്വന്തമാക്കി.


ആര്‍ബിട്രേഷൻ ഫോറത്തിൽനിന്നു ടീം അനുകൂല വിധി സമ്പാദിച്ചിട്ടും കഴിഞ്ഞ രണ്ടു വർഷമായി നഷ്ടപരിഹാരം നൽകാനോ ടീമിനെ തിരികെ ഐപിഎലിൽ എടുക്കാനോ ബിസിസിഐ തയാറായില്ല. തുടർന്നാണു ടസ്‌കേഴ്‌സ് അധികൃതര്‍
സുപ്രീംകോടതിയെ സമീപിച്ചത്.

ബിസിസിഐയ്ക്കു വാർഷിക ബാങ്ക് ഗാരന്റി തുക നൽകിയില്ലെന്ന് ആരോപിച്ച് ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡ‍ന്‍റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്കേഴ്സിനെ പുറത്താക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :