ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഏഷ്യാകപ്പ് ജേതാക്കൾ: ശ്രീലങ്കൻ ടീം ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (20:11 IST)
ഏഷ്യാകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. 15 അംഗ ടീമിൽ ദുഷ്മന്ത ചമീരയും ലഹിരു കുമാരയും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ ഫിറ്റ്നസ് വീണ്ടെടുത്തെങ്കിൽ മാത്രമെ അന്തിമ സ്ക്വാഡിൽ ഇടമുണ്ടാകു എന്ന് ശ്രീലങ്ക അറിയിച്ചു.

ഏഷ്യാകപ്പ് കളിച്ച മിക്കവരും ലോകകപ്പ് ടീമിലുണ്ട്. അതേസമയം ഏഷ്യാകപ്പ് ടീമിലുണ്ടായിരുന്ന മതീഷ പതിരന,നുവാൻ തുഷാര,അസിത ഫെർണാണ്ടോ എന്നിവർക്ക് ലോകകപ്പ് ടീമിൽ ഇടം നേടാനായില്ല.

ശ്രീലങ്കൻ ടീം: ഷനക(ക്യാപ്റ്റൻ), ദനുഷ്ക ഗുണതില,പതും നിസങ്ക,കുശാൽ മെൻഡീസ്,ചരിത് അസലങ്ക,ഭനുക രജപക്ഷെ,ധനഞ്ജയ ഡിസിൽവ,വാനിന്ദു ഹസരങ്ക,മഹീഷ് തീക്ഷണ,ജെഫെറി വാൻഡർസെ,ചാമിക കരുണരത്നെ,ദുഷ്മന്ത ചമീറ,ലഹിറു കുമാര,ദിൽഷൻ മുധുഷങ്ക,പ്രമോദ്,മധുഷൻഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :