1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Srilanka announced T20 squad for india series

ഇന്ത്യക്കെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക; എയ്‌‌‌ഞ്ചലോ മാത്യൂസ് ടീമിൽ തിരിച്ചെത്തി

ടി20
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ലസിത് മലിംഗ നയിക്കുന്ന ടീമിൽ 16 മാസത്തെ ഇടവേളക്ക് ശേഷം മുൻനായകനും, സീനിയർ താരവുമായ എയ്‌‌‌ഞ്ചലോ മാത്യൂസ് തിരിച്ചെത്തിയതാണ് ശ്രീലങ്കൻ ടീമിലെ പ്രധാന മാറ്റം. ഇന്ത്യക്കെതിരെ മികച്ച റെക്കോഡ് ഉള്ള താരമാണ് മാത്യൂസ്.
 
2018 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് മാത്യൂസ് അവസാനമായി ശ്രീലങ്കക്കായി കളിച്ചത്. പരിക്കേറ്റ പേസ് ബൗളർ നുവാൻ പ്രദീപിന് പകരം കസുൻ രജിതയായിരിക്കും പേസ് നിരയിൽ ഉണ്ടായിരിക്കുക.
 
 മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 മത്സരം ഞായറാഴ്ച ഗുവാഹത്തിയിൽ വെച്ചാണ് നടക്കുക. പാകിസ്താനെതിരായ ടി20 പരമ്പരക്ക് ശേഷമാണ് ശ്രീലങ്ക ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
അന്ന് മുതൽ ഇന്ത്യൻ ബൗളിങ് വേറെ ലെവലാണ്: രവി ശാസ്ത്രി