ഇന്ത്യയെ ട്രോളി ഷൊയെബ് മാലിക്കിന്റെ ക്രിസ്‌മസ് ആശംസ, കണക്കിന് കൊടുത്ത് ഇന്ത്യൻ ആരാധകർ

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (10:10 IST)
രാജ്യാന്തരക്രിക്കറ്റിൽ നീണ്ട കാലമായി മത്സരരംഗത്തുണ്ടെങ്കിലും വിവാദങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുന്ന കളിക്കാരനാണ് പാക് താരം ഷൊയെബ് മാലിക്ക്. ഇന്ത്യൻ താരം സാനിയ മിർസയെ വിവാഹം ചെയ്തതിന് ശേഷം ഇരു രാജ്യത്തെയും ആരാധകരെ പ്രകോപിപിക്കുന്ന പ്രവർത്തികളിൽ നിന്ന് താരം ഒഴിഞ്ഞു മാറുകയും ചെയ്യാറുണ്ട്.

എന്നാൽ ക്രിസ്‌മസ് ആശംസകൾ പങ്കുവെച്ചുകൊണ്ട് മാലിക്ക് ട്വീറ്റ് ചെയ്ത പോസ്റ്റ് ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ച മട്ടല്ല. 2012 ഡിസംബർ 25ന് ഇന്ത്യക്കെതിരായ ടി20 വിജയത്തിന് ശേഷം ധോണിക്കും ഇന്ത്യൻ ആരാധകർക്കും നേരെ മുഷ്ടി ചുരുട്ടി വിജയം ആഘോഷിക്കുന്ന ചിത്രമാണ് മാലിക് ക്രിസ്‌മസ് ആശംസ നേർന്ന് കൊണ്ട് പങ്കുവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :