1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sri Lanka vs England ODI World Cup Match

Sri Lanka vs England ODI World Cup Match: ലോകകപ്പില്‍ അട്ടിമറി തുടരുന്നു ! ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ശ്രീലങ്ക

ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര ഏഴ് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി

Sri Lanka vs England ODI World Cup Match
Sri Lanka vs England ODI World Cup Match: ഏകദിന ലോകകപ്പില്‍ വന്‍ അട്ടിമറി. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ യോഗ്യതാ മത്സരം കളിച്ച് ലോകകപ്പിലേക്ക് എത്തിയ ശ്രീലങ്ക എട്ട് വിക്കറ്റിന് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.2 ഓവറില്‍ 156 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 
 
ഓപ്പണര്‍ പതും നിസങ്ക (83 പന്തില്‍ പുറത്താകാതെ 77), സദീര സമരവിക്രമ (54 പന്തില്‍ പുറത്താകാതെ 65) എന്നിവര്‍ ശ്രീലങ്കയ്ക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. കുശാല്‍ പെരേര (അഞ്ച് പന്തില്‍ നാല്), കുശാല്‍ മെന്‍ഡിസ് (12 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. 
 
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോണി ബെയര്‍‌സ്റ്റോ (31 പന്തില്‍ 30), ഡേവിഡ് മലാന്‍ (25 പന്തില്‍ 28) ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും പിന്നീട് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായി. ബെന്‍ സ്റ്റോക്‌സ് 73 പന്തില്‍ 43 റണ്‍സ് നേടി ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ജോ റൂട്ട്, ജോസ് ബട്‌ലര്‍, ലോര്‍ഡ് ലിവിങ്സ്റ്റണ്‍, മൊയീന്‍ അലി എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. 
 
ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാര ഏഴ് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഞ്ചലോ മാത്യൂസ്, കസുന്‍ രജിത എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 
 
അടുത്ത ലേഖനം
ODI World Cup 2023: ലോക ചാമ്പ്യന്മാരെ എറിഞ്ഞിട്ട് ശ്രീലങ്ക, 33.2 ഓവറില്‍ ഓള്‍ ഔട്ട്