അലി ‘പുലി’യായപ്പോള്‍ ഡര്‍ബനിലും ദക്ഷിണാഫ്രിക്ക കറങ്ങി വീണു

ദക്ഷിണാഫ്രിക്ക- ഇംഗ്‌ലണ്ട് ടെസ്‌റ്റ് , ക്രിക്കറ്റ് , ഡിവില്ലിയേഴ്‌സ്
ഡര്‍ബന്‍| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (09:21 IST)
ദക്ഷിണാഫ്രിക്ക- ഇംഗ്‌ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ സന്ദര്‍ശകര്‍ക്ക് 241 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനില്‍ക്കാന്‍ പേരുക്കേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് കഴിയാത്തതാണ് ആതിഥേയരെ തോല്‍‌വിയിലേക്ക് നയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിംഗ്‌സ്‌ 303, രണ്ടാം ഇന്നിംഗ്‌സ്‌ 326. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ 214, രണ്ടാം ഇന്നിംഗ്‌സ്‌ 174

അവസാന ദിനം ആറ്‌ വിക്കറ്റ്‌ ശേഷിക്കേ 280 റണ്‍സ്‌ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക ഇംഗ്ലീഷ്‌ സ്‌പിന്നര്‍ മൊയിന്‍ അലിക്ക്‌ മുന്നില്‍ തകരുകയായിരുന്നു. അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ത്തന്നെ മൂന്നു വിക്കറ്റുകള്‍ കീശയിലാക്കി ദക്ഷിണാഫ്രിക്കയെ വന്‍ തോല്‍വിയിലേക്ക് അദ്ദേഹം തള്ളിവിട്ടു. അലിയാണ് മാന്‍ ഓഫ് ദ മാച്ച്.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇംഗ്ളണ്ട് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്കു കയറി. ഇന്ത്യക്കെതിരായ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :