അഭിറാം മനോഹർ|
Last Modified ചൊവ്വ, 19 നവംബര്‍ 2024 (17:59 IST)
ഇന്ത്യന്‍ താരം ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്ക് എത്തിക്കാന്‍ സൗരവ് ഗാംഗുലി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഗാംഗുലിയുടെ നീക്കങ്ങളെ മുന്‍ ഓസ്‌ട്രേലിയന്‍ താരം കൂടിയായ റിക്കി പോണ്ടിംഗ് തടഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ മുഹമ്മദ് കൈഫാണ് ഇക്കാര്യം പറഞ്ഞത്.
ഗാംഗുലിയും ടീം ഉടമകളും ഉറച്ചുനിന്നതോടെയാണ് ധവാന്‍ ടീമിലെത്തിയത്. തുടര്‍ന്നുള്ള സീസണുകളില്‍ ഡല്‍ഹിയുടെ പ്രധാനതാരമായി ധവാന്‍ മാറുകയും ഒരു സീസണില്‍ ഡല്‍ഹിയെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്ന കാലത്ത് കുറച്ചുകൂടി നന്നായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കിരീടം നേടാമായിരുന്നുവെന്ന തോന്നല്‍ ഇപ്പോള്‍ പോണ്ടിംഗിന് ഉണ്ടാകാമെന്നും കൈഫ് പറഞ്ഞു.പഞ്ചാബിലെത്തിയ പോണ്ടിംഗ് അര്‍ഷദീപ് സിംഗ്, കഗിസോ റബാദ് എന്നിവരെ നിലനിര്‍ത്താതെ ഡല്‍ഹിയില്‍ ചെയ്ത അതേ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെന്നും കൈഫ് പറഞ്ഞു.