Shubman Gill: മൂന്ന് ഫോര്‍മാറ്റിലും നായകനാക്കാന്‍ ബിസിസിഐക്ക് ആഗ്രഹം; ബുംറ തെറിക്കും, ഗില്‍ ടെസ്റ്റിലും ഉപനായകന്‍

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനുള്ള ചുമതല ഉപനായകന്‍ കൂടിയായ ജസ്പ്രിത് ബുംറയ്ക്ക് ആയിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 5 മെയ് 2025 (11:29 IST)

Shubman Gill: ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ഉപനായകസ്ഥാനത്തേക്ക്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി സ്ഥാനം ഗില്ലിനു ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഫോര്‍മാറ്റിലും ഗില്ലിനെ നായകനാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായും വാര്‍ത്തകളുണ്ട്.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനുള്ള ചുമതല ഉപനായകന്‍ കൂടിയായ ജസ്പ്രിത് ബുംറയ്ക്ക് ആയിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുംറയ്ക്ക് ഉപനായകസ്ഥാനം നഷ്ടപ്പെടും. ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കൃത്യമായ ഇടവേളകളില്‍ വിശ്രമം ലഭിക്കാനും വേണ്ടിയാണ് ബുംറയെ ഉപനായകസ്ഥാനത്തു നിന്ന് മാറ്റുന്നത്.

ജൂണ്‍ 20 നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. ഏകദിനത്തിലും ട്വന്റി 20 യിലും നിലവില്‍ ഇന്ത്യയുടെ ഉപനായകനാണ് ഗില്‍. ടെസ്റ്റില്‍ കൂടി ഗില്ലിനെ ഉപനായകനാക്കുന്നത് മൂന്ന് ഫോര്‍മാറ്റിലും ഭാവിയില്‍ ഇന്ത്യയെ നയിക്കാനുള്ള താരമെന്ന നിലയിലാണ്. രോഹിത് ശര്‍മ ഉടന്‍ തന്നെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനാണ് സാധ്യത. രോഹിത് വിരമിച്ചാല്‍ പകരം ഗില്‍ നായകസ്ഥാനത്തേക്ക് എത്തും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :