അനുബന്ധ വാര്‍ത്തകള്‍
- India vs South Africa 2nd Test: ഗില്‍ മാത്രമല്ല അക്സറും കളിക്കില്ല; രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങള്‍ക്കു സാധ്യത
- ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
- എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല
- India vs South Africa, 2nd Test: സുന്ദര്‍ വണ്‍ഡൗണ്‍ തുടരുമോ? രണ്ടാം ടെസ്റ്റ് 22 മുതല്‍
- Shubman Gill: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും
Shubman Gill ruled out: ഇന്ത്യക്ക് 'ഷോക്ക്'; ഗില്‍ ഏകദിന പരമ്പര കളിക്കില്ല, ഉപനായകനും പുറത്ത് ! നയിക്കാന്‍ പന്ത് ?
Shubman Gill: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ നായകന് ശുഭ്മാന്‍ ഗില്‍ പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഗില്ലിനു രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. പരുക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ താരത്തിനു ഏകദിന പരമ്പരയും കളിക്കാന്‍ കഴിയില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗില്‍ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലാണ്. താരത്തിന്റെ എംആര്‍ഐ സ്കാനിങ് പൂര്‍ത്തിയായി. എല്ലിനാണോ ഞരമ്പിനാണോ പരുക്കെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. കഴുത്ത് വേദന കുറയാത്തതിനാല്‍ താരത്തിനു കൂടുതല്‍ വിശ്രമം അനുവദിക്കാനാണ് ബിസിസിഐ തീരുമാനം. ഏകദിന പരമ്പരയ്ക്കു ശേഷമുള്ള ട്വന്റി 20 പരമ്പരയും ഗില്ലിനു നഷ്ടമായേക്കും.
ഗില്ലിന്റെ അഭാവത്തില്‍ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ.എല്‍.രാഹുലോ റിഷഭ് പന്തോ ആയിരിക്കും നയിക്കുക. ഏകദിന ഉപനായകന്‍ ശ്രേയസ് അയ്യര്‍ പരുക്കിനെ തുടര്‍ന്ന് നേരത്തെ പുറത്തായിരുന്നു. അതിനാല്‍ ശ്രേയസിനു ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കാന്‍ സാധിക്കില്ല. ടെസ്റ്റില്‍ ഉപനായകനായ പന്തിനെ ഏകദിന പരമ്പരയില്‍ ഉപനായകനാക്കാനാണ് സാധ്യത കൂടുതല്‍.