എന്നെ കളിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല, കോലിയ്ക്ക് പരിക്കേറ്റത് കൊണ്ട് മാത്രമാണ് ടീമിലെത്തിയത്: ശ്രേയസ് അയ്യർ

Shreyas Iyer
അഭിറാം മനോഹർ| Last Modified വെള്ളി, 7 ഫെബ്രുവരി 2025 (10:37 IST)
Shreyas Iyer
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യര്‍. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മികച്ചപ്രകടനമാണ് നടത്തിയതെങ്കിലും മറ്റ് ഫോര്‍മാറ്റുകളിലൊന്നും തന്നെ ടീമിലിടം നേടാന്‍ ശ്രേയസിനായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് പരിക്കേറ്റതോടെ അവസാന നിമിഷമാണ് ശ്രേയസ് ഇന്ത്യയുടെ പ്ലെയിങ്ങ് ഇലവനില്‍ ഇടം നേടിയത്.


എന്നാല്‍ കിട്ടിയ അവസരം ശരിക്കും മുതലെടുക്കാന്‍ ശ്രേയസിന് സാധിച്ചു. അനായാസകരമായി ഇംഗ്ലണ്ട് ബൗളര്‍മാരെ നേരിട്ട ശ്രേയസ് അതിവേഗ അര്‍ധസെഞ്ചുറിയോടെ ടീമിനെ ഡ്രൈവിങ് സീറ്റിലാക്കി. നാലാമനായി ഇറങ്ങി 59 റണ്‍സാണ് താരം നേടിയത്.അവസാന നിമിഷത്തില്‍ ടീമിലെത്തിയതിനെ പറ്റി ശ്രേയസ് അയ്യര്‍ പറയുന്നത് ഇങ്ങനെ. ഞാനിന്ന് കളിക്കേണ്ട താരമല്ലായിരുന്നു. എന്നെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ കോലിയ്ക്ക് പരിക്കേറ്റതോടെ അവസാന നിമിഷമാണ് ടീമിലെത്തിയത്. ശ്രേയസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :