സമൂഹമാധ്യമത്തിൽ 2 വരിയെഴുതി പോവേണ്ട ഒരാളാണോ ധോണി? ചോദ്യവുമായി അക്തർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (21:39 IST)
മത്സരത്തിന് പോലും കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഹേന്ദ്ര സിങ് ധോണിക്കായി ശബ്‌ദമുയർത്തി പാകിസ്ഥാൻ മുൻ പേസർ ശുഐ‌ബ് അക്തർ. ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ പറ്റി പുകഴ്‌ത്തിയ അദ്ദേഹത്തിന് നല്ലൊരു യാത്രയയപ്പ് നൽകാൻ തയ്യാറാവണമെന്ന് ബിസിസിഐയോട് അഭ്യർഥിക്കുകയും ചെയ്‌തു.

ധോണിക്ക് അദ്ദേഹം അർഹിക്കുന്ന യാത്രയയപ്പ് ഉറപ്പാക്കുന്നതിന് ഒരു വിരമിക്കൽ മത്സരം സംഘടിപ്പിക്കണം. ഇപ്പോഴത്തെ പ്രതിസന്ധിയെല്ലാം മാറികഴിഞ്ഞ് ഒരു വിരമിക്കൽ മത്സരം നടത്തി അതിൽ കളിക്കാൻ ബിസിസിഐ ധോണിയോട് ആവശ്യപ്പെടണം. രണ്ടുവരി എഴുതി കളമൊഴിയേണ്ട താരമല്ല ധോണി അക്തർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :