ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ക്രിക്കറ്റ് കോച്ച് ഈ ഇന്ത്യക്കാരന്‍; ശമ്പളം എത്രയെന്നല്ലേ ?

ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ക്രിക്കറ്റ് കോച്ച്‌ ഈ ഇന്ത്യക്കാരന്‍

ravi shastri ,  bcci ,  kohli salary ,  Ravi Shastrisalary , shastri salary , രവിശാസ്ത്രി ,  ഡാരന്‍ ലേമാന്‍ ,  വിരാട് കൊഹ്ലി , ശമ്പളം
സജിത്ത്| Last Updated: വ്യാഴം, 19 ഒക്‌ടോബര്‍ 2017 (12:09 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കോച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായ രവിശാസ്ത്രിയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ഷിക ശമ്പളമായി ഏകദേശം എട്ടു കോടിയോളം രൂപയാണ് ശാസ്ത്രി കൈപ്പറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഏകദേശം 3.58 കോടി പ്രതിഫലം വാങ്ങുന്ന ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാനാണു പട്ടികയില്‍ രണ്ടാമത്. ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നതാവട്ടെ ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ റസല്‍ ഡോമിന്‍ഗോയ്ക്കുമാണ്.വാര്‍ഷിക ശമ്പളത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയെക്കാളും ശമ്പളമാണ് ഇന്ത്യന്‍ പരിശീലകന്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം , ഓസീസ് ടീം നായകനായ സ്റ്റീവ് സ്മിത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. 14 ലക്ഷം ഡോളറിലധികമാണ് സ്മിത്ത് ഒരു വര്‍ഷം നേടുന്നത്. സിംബാബ്‌വെ ക്യാപ്റ്റന്‍ ഗ്രേം ക്രീമര്‍ ഡ്രോസിനു കിട്ടുന്ന തുകയുടെ 20 മടങ്ങാണ് സ്റ്റീവന്‍ സ്മിത്തിന് കിട്ടുന്നതെന്നതും ശ്രദ്ധേയമാണ്.ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഒരു വര്‍ഷം നേടുന്നത് 10 ലക്ഷം ഡോളറാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :